ഒമ്പതാം ക്ളാസുകാരിയുടെ വിവാഹം:രണ്ടാനച്ഛനേയും നാൽപ്പതുകാരൻ വരനേയും അറസ്റ്റ് ചെയ്തു

single-img
6 November 2014

child-mdtgharriage-Poster-English1തളിക്കുളം ത്രിവേണിയിൽ ഒമ്പതാം ക്ളാസുകാരിയുടെ വിവാഹം നടത്തിയ സംഭവത്തിൽ രണ്ടാനച്ഛനേയും നാൽപ്പതുകാരൻ വരനേയും അറസ്റ്റ് ചെയ്തു.ശൈശവവിവാഹ നിരോധന നിയമപ്രകാരം
രണ്ടാനച്ഛൻ പാലക്കാട് വടക്കുഞ്ചേരി മുടപ്പല്ലൂർ മണലിപ്പാടം വിളത്ത് പടിക്കൽ രാജൻ (57), വിവാഹം ചെയ്ത മലപ്പുറം മനക്കപ്പടി രാജൻ എന്ന ലെനിൻ ബാബു ( 40) എന്നിവരെ വലപ്പാട് സി.ഐ ആർ.രതീഷ് കുമാർ, വാടാനപ്പിളളി എസ്.ഐ സജിൻ ശശി, സീനിയർ സി.പി.ഒമാരായ ജയകുമാർ, ശിവൻ, സി. പി.ഒമാരായ സുമേഷ്, അൻവർ, റാഫി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

രണ്ടാനച്ഛൻ കുട്ടിയെ നിർബന്ധിച്ച് കുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. നാൽപ്പതുകാരൻ വരൻ മലപ്പുറത്ത് നിന്ന് മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ ഓമനക്കെതിരെയും കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ത്രിവേണി കിഴക്കുഭാഗത്ത് വാടകഷെഡ്ഡിൽ താമസിക്കുന്ന ഒമ്പതാംക്ളാസുകാരിയുടെ വിവാഹം നടത്തിയത്.