വയോധികര്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക ദര്‍ശനസംവിധാനം ശബരിമല സന്നിധാനത്ത് ഒരുങ്ങുന്നു

single-img
5 November 2014

sabവയോധികര്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക ദര്‍ശനസംവിധാനം ശബരിമല സന്നിധാനത്ത് ഒരുങ്ങുന്നു. തിരുമുറ്റത്ത് ക്ഷേത്രത്തിന്റെ വടക്കുവശത്താണ് ഒരുങ്ങുന്നത് . വി.ഐ.പി. ദര്‍ശനത്തിനുള്ള മേല്‍പ്പാലത്തിന്റെ എതിര്‍വശത്താണിത്. നെയ്യഭിഷേകത്തിനായി അയ്യപ്പന്‍മാര്‍ കാത്തുനില്‍ക്കുന്നതിനോടു ചേര്‍ന്നാണ് പുതിയ മേല്‍പ്പാലം സ്ഥാപിച്ചത്.

 
പ്രായമായവര്‍ക്കും കുട്ടികള്‍ക്കും നേരെ സോപാനത്തില്‍വന്ന് ദര്‍ശനംനടത്താം എന്നതും ദര്‍ശനം കഴിഞ്ഞാല്‍ വടക്കേനടയിലൂടെ പുറത്തിറങ്ങാം എന്നതും ഇതിന്റെ നേട്ടങ്ങള്‍ ആണ് . മുന്പ് മേല്‍പ്പാലം കയറിവന്നാലും നടയില്‍ എത്തുമ്പോള്‍ തള്ളിമാറ്റുന്നു എന്നായിരുന്നു പരാതി. ഈ പ്രശ്‌നത്തിനാണ് പരിഹാരം കാണുന്നത്.