ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുന്നതുസംബന്ധിച്ച്‌ പദ്ധതി റിപ്പോര്‍ട്ട്‌ തയാറാക്കുന്നതിന്റെ ഭാഗമായി ഇന്ന്‌ ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ ഉന്നതതലയോഗം

single-img
5 November 2014

saശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുന്നതുസംബന്ധിച്ച്‌ പ്രധാനമന്ത്രിക്കു നല്‍കുന്നതിനുള്ള പദ്ധതി റിപ്പോര്‍ട്ട്‌ തയാറാക്കുന്നതിന്റെ ഭാഗമായി ഇന്ന്‌ ഉച്ചയ്‌ക്ക്‌ 12-നു ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ ഉന്നതതലയോഗം ചേരും. ദേശീയ തീര്‍ഥാടന കേന്ദ്രമാക്കണമെന്ന കേരളത്തിന്റെ ആവശ്യം മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പ്രധാനമന്ത്രിയെയും കേന്ദ്ര പരിസ്‌ഥിതി-വനം മന്ത്രിയെയും ഡല്‍ഹിയില്‍ച്ചെന്നു കണ്ട്‌ രേഖാമൂലം അറിയിച്ചിരുന്നു.

 
ശബരിമല വികസനത്തിനുവേണ്ടി കൂടുതല്‍ വനഭൂമി വിട്ടുതരണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്‌. കേന്ദ്രത്തിനു സമര്‍പ്പിക്കേണ്ട വിശദമായ പദ്ധതി റിപ്പോര്‍ട്ട്‌ തയാറാക്കാന്‍ ദേവസ്വം ബോര്‍ഡിനെയും ശബരിമല ഉന്നതാധികാര സമിതിയെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ പുരോഗതി ഈ യോഗം വിലയിരുത്തും.