വിവരാവകാശ ഉത്തരങ്ങള്‍ ഓണ്‍ലൈനിലൂടെ കൈമാറുന്നത് സംബന്ധിച്ച് സുപ്രീം കോടതി സര്‍ക്കാര്‍ നിലപാട് ആരാഞ്ഞു

single-img
5 November 2014

supreme courtവിവരാവകാശ നിയമ പ്രകാരമുള്ള ഉത്തരങ്ങള്‍ ഓണ്‍ലൈനിലൂടെ കൈമാറുന്ന കാര്യത്തില്‍ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് ആരാഞ്ഞു. മധ്യപ്രദേശില്‍ നിന്നുള്ള അഭിഭാഷകന്‍ രാജീവ് അഗര്‍വാള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചത്. മൂന്ന് ആഴ്ചയ്ക്കകം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണം.

വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനു കേന്ദ്രീകൃതമായി ഒരു വെബ്‌സൈറ്റ് തയാറാക്കണമെന്നും ഉത്തരങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടരിക്കുന്നത്.