ഇന്ത്യന്‍ ഓഹരി വിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം തുടരുന്നു

single-img
5 November 2014

sസെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 28,000 പോയിന്റ് കടന്നു. നിലവില്‍ സെന്‍സെക്‌സ് 100 പോയിന്റും നിഫ്റ്റി 20 പോയിന്റിലേറെയും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

 

ഓയില്‍ ആന്റ് ഗ്യാസ്, ഇന്‍ഫ്ര കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വന്‍തോതില്‍ കുറയുന്നതും നാണ്യപ്പെരുപ്പം താഴ്ന്നതുമാണ് വിപണിയിലെ മുന്നേറ്റത്തിന് കാരണം.അതേസമയം വിപണിയിലെ ഉണര്‍വിനെ തുടര്‍ന്ന് സ്വര്‍ണ വില പവന് ഇരുപതിനായിരത്തില്‍ താഴെയെത്തി.