ലിയോണ ലിഷോയ് മലയാളസിനിമയിൽ തിരിച്ചെത്തുന്നു

single-img
5 November 2014

lനവാഗതനായ അനിൽ നായർ സംവിധാനം ചെയ്യുന്ന റോസാപൂക്കളം എന്ന സൈക്കോളജിക്കൽ ത്രില്ലറിലൂടെ കുറച്ച് നാളായി മലയാളസിനിമയിൽ നിന്നും കാണാതായിരുന്ന നടി ലിയോണ ലിഷോയ് തിരിച്ചെത്തുന്നു .
ജാസ്മിൻ എന്ന വളരെ ബോൾഡായ ഒരു കഥാപാത്രത്തെയാണ് ലിയോണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അനീതിക്കെതിരെ ആഞ്ഞടിക്കുന്ന കോളേജ് വിദ്യാർത്ഥിനിയായും മാധ്യമപ്രവർത്തകയായും ലിയോണ രംഗത്തെത്തുന്നുണ്ട്.

ഭാവി, വർത്തമാന കാലങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും അതിനാൽത്തന്നെ ഇതിലെ അഭിനേതാക്കളെയെല്ലാം രണ്ട് വ്യത്യസ്ത വേഷത്തിൽ കാണാനാകുമെന്ന് ലിയോണ പറയുന്നു. ഒരു കൂട്ടം സുഹൃത്തുക്കളുടെ ക്യാമ്പസ്‌ ജീവിതമാണ് പഴയകാലത്തിൽ കാണിക്കുന്നത്.
ഇതോടൊപ്പം വിനോദ് സുകുമാരൻ സംവിധാനം ചെയ്ത്, ഫഹദ് ഫാസിലും രാധികാ ആപ്തേയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലിയോണ പൂർത്തിയാക്കി. ഇത് രണ്ടാം തവണയാണ് ലിയോണ ഫഹദിനൊപ്പം അഭിനയിക്കുന്നത്.

സത്യൻ അന്തിക്കാടിന്റെ കളിക്കളം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലെത്തിയ ലിയോണ മമ്മൂട്ടി നായകനായ ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്.