ഇനി ലോകമെങ്ങും ‘ലാലിസം’ മുഴങ്ങും

single-img
5 November 2014

lalism-1മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള സംഗീതബാന്‍ഡായ ലാലിസം ഉദയം ചെയ്തു. കൊച്ചിയിലെ ജെ.ടി പാക്ക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ പാട്ടുകളുള്‍പ്പെടുത്തി അവതരിപ്പിക്കുന്ന ലാലിസം ബാന്‍ഡിന്റെ ഉദ്ഘാടനം നടന്നത്. വരുന്ന ഫെബ്രുവരിയിലാണ് ബാന്‍ഡിന്റെ ആദ്യ ഷോ.

അതിനുശേഷമാണ് മോഹന്‍ലാലും സംഘവും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യ- ശ്രവ്യ പരിപാടിയായ ‘ലാലിസ’വുമായി ലോകമെങ്ങും സഞ്ചരിക്കുക. സംവിധായകരായ പ്രിയദര്‍ശന്‍, ടി.കെ. രാജീവ് കുമാര്‍ എന്നിവര്‍ ബാന്‍ഡിന്റെ ദൃശ്യവിഭാഗമൊരുക്കുമ്പോള്‍ സംഗീത സംവിധായകന്‍ രതീഷ് വേഗയും സംഘവുമാണ് ബാന്‍ഡിന്റെ ചുക്കാന്‍ പിടിക്കുന്നത്. രതീഷ് വേഗയുടെ സഹായിയായ കിച്ചു, അഭിഷേക്, ബ്രൂസ്, നിഖില്‍ വിനു, അങ്കിത എന്നിവരും ബാന്‍ഡിന്റെ കൂടെയുണ്ട്.