19ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

single-img
5 November 2014

iffkbanner4_2014 (1)ഡിസംബര്‍ 12 മുതല്‍ 19 വരെ തലസ്ഥാനം വേദിയാകുന്ന 19ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. നവംബര്‍ 14 വരെ www.iffk.in എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷന്‍ നടത്താം. അപേക്ഷകള്‍ സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അക്കാദമി ഡെലിഗേറ്റായി അംഗീകരിച്ച് ഇമെയില്‍ സന്ദേശം കിട്ടിയതിന് ശേഷം മാത്രമേ ഫീ അടച്ച് ഡെലിഗേറ്റാകാന്‍ കഴിയൂ.

500 രൂപയാണ് അടയ്‌ക്കേണ്ടത്. 25 രൂപ ബാങ്ക് സര്‍വ്വീസ് ചാര്‍ബജ്ജായും അടക്കണം. ഡെലിഗേറ്റ് ഫീ ഓണ്‍ലൈനായും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെയും ശാഖകള്‍ വഴി അടയ്ക്കാം. പാസുകള്‍ ഡിസംബര്‍ എട്ട് മുതല്‍ 13 വരെ ടാഗോര്‍ തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലില്‍ നിന്ന് ലഭിക്കും.