ഡല്‍ഹി നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതിയുടെ വിജ്ഞാപനം ഇറങ്ങി

single-img
5 November 2014

delhiഡല്‍ഹി നിയമസഭ പിരിച്ചുവിട്ടുകൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിജ്ഞാപനം ഇറങ്ങി. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിയോട് ചൊവ്വാഴ്ച ശിപാര്‍ശ ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് രാഷ്ട്രപതി വിജ്ഞാപനത്തില്‍ ഒപ്പുവെച്ചത്. സംസ്ഥാന നിയമസഭയിലേക്ക് ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.