തിരുവനന്തപുരത്ത് കാറിൽ സഞ്ചരിച്ചയാളെ ആക്രമിച്ച് പണം കവർന്നതായി പരാതി

single-img
5 November 2014

tതിരുവനന്തപുരത്ത് പൂജപ്പുരയിൽ  കാറിൽ സഞ്ചരിച്ചയാളെ ആക്രമിച്ച് പണം കവർന്നതായി പരാതി. തിരുവനന്തപുരം പെരുങ്കാവ് സ്വദേശി അശോകനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ച് 43 ലക്ഷം രൂപ കവർന്നത്. ആക്രമണത്തിൽ അശോകന്റെ തലയ്ക്ക് പരിക്കേറ്റു. ഇയാളെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് അശോഖൻ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ  പൂജപ്പുര പൊലീസ് അന്വേഷണം തുടങ്ങി.