പെൺകുട്ടികളെ സംസ്കാരം പഠിപ്പിക്കൂ, ‘ലൗ ജിഹാദിൽ’ നിന്നും രക്ഷിക്കൂ; ആർ.എസ്.എസ് തലവൻ

single-img
5 November 2014

mohan-bhagwatലൗ ജിഹാദിൽ നിന്നും രക്ഷിക്കുന്നതിനായി പെൺകുട്ടികളെ ആദ്യം മൂല്യബോധത്തെ കുറിച്ച് പഠിപ്പിക്കണമെന്നും. പിന്നീട് മാത്രമേ പോലീസിന്റെ സഹായം ആവശ്യപ്പെടാവുയെന്നും ആർ.എസ്.എസ് തലവൻ മോഹൻ ഭഗ്വത്.

ആർ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിൽ വെച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. ലൗ ജിഹാദിനെ ചെറുക്കാൻ പെൺകുട്ടികൾക്ക് മാതാപിതാക്കൾ സംസ്കാരത്തെ പറ്റി പഠിപ്പിക്കണമെന്നും.

ഇതിലൂടെ അവർ ചതിയിൽ പെടുന്നതിൽ നിന്നും രക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും പെൺകുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആൺകുട്ടികളുടെ മാതാപിതാക്കളുമായി സംസാരിച്ച് പ്രശ്നത്തിനു പരിഹാരം കാണണമെന്നും. അതിലും പരാജയപ്പെട്ടാൽ മാത്രമേ പോലീസിന്റെ സഹായം ഉപയോഗപ്പെടുത്താവു എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.