നാടുകാണാന്‍ ബലൂണില്‍ കയറിയ വിനോദ സഞ്ചാരികള്‍ പറന്നിറങ്ങിയത് ജയിലിൽ

single-img
5 November 2014

hot_air_balloon_lands_ajmerനാടുകാണാന്‍ ബലൂണില്‍ കയറിയ വിനോദ സഞ്ചാരികള്‍ പറന്നിറങ്ങിയത് രാജസ്ഥാൻ ജയിലിൽ. വെസ്റ്റിൻഡീസ് സ്വദേശിനികളായ യുവതികൾക്കാണ് അബദ്ധം പറ്റിയത്. അജ്മീറിനടുത്തുള്ള പുഷ്കറിൽ നിന്നും കഴിഞ്ഞ ദിവസം യുവതികൾ ബലൂണിൽ യാത്ര ആരംഭിച്ചത്. യാത്രക്കിടെ ശക്തമായ കാറ്റിൽ ബലൂൺ ഓപ്പറേറ്ററുടെ നിയന്ത്രണം നഷ്ടപ്പെടുകയും.

ബലൂൺ അജ്മീർ ജയിൽ പരിസരത്ത് പറന്നിറങ്ങുകയും ചെയ്തു. ഈ സമയത്ത് തടവ് പുള്ളികൾ ബാരക്കിനുള്ളിൽ ആയിരുന്നു. ഉടൻ തന്നെ സുരക്ഷാ അലാറം മുഴങ്ങുകയും ചെയ്തു.

തുടർന്ന് ജയിൽ അധികൃതർ യുവതികളേയും ഓപ്പറേറ്ററേയും  കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ അധികൃതർ ബലൂൺ യാത്ര നിർത്തലാക്കുകയും.  യാത്ര സംഘടിപ്പിച്ച കമ്പനിക്കെതിരെ കേസ് എടുക്കുകയും ചെയ്തു.കൂടാതെ ജയിലിൽ അധിക്രമിച്ച് കയറിയതിന് ഇവരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.