ഭർത്താവിന്റെ മുന്നിൽ വെച്ച് ഭാര്യയെ പീഡിപിച്ച മദ്രസ അദ്ധ്യാപകൻ പോലീസ് പിടിയിൽ

single-img
5 November 2014

rapeഭർത്താവിന്റെ മുന്നിൽ വെച്ച് ഭാര്യയെ പീഡിപിച്ച മദ്രസ അദ്ധ്യാപകൻ പോലീസ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിനെ പോലീസ് തിരയുകയാണ്. 29 കാരിയെ മദ്രസ അദ്ധ്യാപകനായ മൗലാന നോമാൻ സിദ്ദീഖി ഭർത്താവിന്റെ മുന്നിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു.  ഇൻഡോറിലെ ഘർഗോൺ ജില്ലയിലാണ് സംഭവം നടന്നത്.

ദിവസങ്ങൾക്ക് മുൻപ് ഭർത്താവില്ലാത്ത സമയം വീട്ടിലെത്തിയ മദ്രസ അദ്ധ്യാപകൻ യുവതിയെ പീഡിപ്പിക്കുകയും. പീഡന ദൃശ്യം മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. ഡ്രൈവറായ തന്റെ ഭർത്താവിനോട് സംഭവത്തെ പറ്റി യുവതി പരാതി പറയുകയും.

ഉടൻ തന്നെ യുവതിയേയും കൂട്ടി ഭർത്താവ് സിദ്ദീഖിയുടെ വീട്ടിൽ എത്തുകയും ചെയ്തു. അവിടെ വെച്ച് യുവതിയെ സിദ്ദീഖി ഭർത്താവിന്റെ മുന്നിലിട്ട് വീണ്ടും പീഡിപ്പിക്കുകയായിരുന്നു.

യുവതി തന്റെ അമ്മാവനോട് സംഭവത്തെ കുറിച്ച് പറയുകയും. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു.