ഇന്ത്യയിൽ നടക്കുന്ന ആത്മഹത്യയിൽ അഞ്ചിൽ ഒന്നും മാറാരോഗങ്ങൾ കാരണം

single-img
5 November 2014

suicide3ഇന്ത്യയിൽ നടക്കുന്ന ആത്മഹത്യയിൽ അഞ്ചിൽ ഒന്നും മാറാരോഗങ്ങൾ കാരണമെന്ന് പഠനം. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന 26,426 ആത്മഹത്യകൾ മാറാരോഗങ്ങൾ കാരണമാണെന്ന് പറയപ്പെടുന്നു.

ഈ കടുത്ത തീരുമാനം എടുത്ത 4362 പേർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. തമിഴ്നാട് കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനം ആന്ധ്രാപ്രദേശിനാണ്.

കഴിഞ്ഞ ദിവസം അമേരിക്കൻ സ്വദേശിനിയായ ബ്രിട്ടാനി മയ്നാഡ് ഭേദമാകാത്ത ക്യാൻസർ രോഗം കാരണം ദയവധത്തിലൂടെ തന്റെ ജീവിതം അവസാനിപ്പിച്ചത് ഏറെ വിവാദമായിരുന്നു.

ഈ സംഭവത്തെ ചുവട്പിടിച്ചാണ് രാജ്യത്ത് രോഗം കാരണം ആത്മഹത്യ ചെയ്യുന്നവരുടെ കണക്കുകൾ അധികൃതർ പുറത്ത് വിട്ടത്. കൗൺസിലിംഗ് സെന്ററുകളിൽ വരുന്ന ഭൂരിഭാഗം കോളുകളും രോഗപീഡ അനുഭവിക്കുന്നവരിൽ നിന്നുമാണെന്ന് പറയപ്പെടുന്നു.