അഞ്ചുപേരെ വെടിവെച്ചുകൊന്ന ആറുപേര്‍ സൗദിയില്‍ അറസ്റ്റില്‍

single-img
5 November 2014

saudiസൗദി അറേബ്യയില്‍ അഞ്ചുപേരെ വെടിവെച്ച് കൊന്ന കേസില്‍ ആറുപേരെ സൗദി പോലീസ് അറസ്റ്റുചെയ്തു.ആക്രമണത്തില്‍ മരിച്ചവരെല്ലാം സൗദി പൗരന്മാരാണ്. സംഭവത്തില്‍ ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കിഴക്കന്‍ പ്രവിശ്യയില്‍പ്പെടുന്ന അല്‍ഹസ പ്രദേശത്താണ് അക്രമി സംഘത്തിന്റെ വെടിയേറ്റ് അഞ്ചുപേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് ആക്രണം നടന്നത്.