ബാർ കോഴ:സിബിഐ അന്വേഷണം മുഖ്യമന്ത്രി തളളി

single-img
5 November 2014

oommen chandyകെഎം മാണിക്കെതിരായ കോഴ ആരോപണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി.മാണിക്ക് മന്ത്രിസഭയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.മാണിയെ എല്‍ഡിഎഫിലെടുക്കാന്‍ പിണറായി തയ്യാറുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. സിബിഐ അന്വേഷണം വേണമെന്നുള്ള പ്രതിപക്ഷ നേതാവിന്റെ ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചു.ആദ്യം വിജിലന്‍സ് എന്ന് പറഞ്ഞ വിഎസ് ഇപ്പോള്‍ സിബിഐ എന്ന് പറയുന്നു. വിഎസ് പറയുന്നതിനനുസരിച്ച് തനിക്ക് മാറാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാണി യു.ഡി.എഫിന്റെ ഏറ്റവും മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം ഏതു സ്ഥാനത്തിനും അര്‍ഹനാണെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി.ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ സ്ഥാപിത താല്‍പര്യം നഷ്ടപ്പെട്ട മദ്യലോബിയുടെ അജണ്ടയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. ബാറുടമകള്‍ പറയുന്നത് വേദവാക്യമായി ഏറ്റെടുക്കേണ്ടതില്ല. അഴിമതി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് നയം മാറ്റിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ജനപക്ഷയാത്രയ്ക്കിടെ വി.എം സുധീരൻ വ്യക്തമാക്കി.