കോഴിക്കോട് സദാചാരപോലീസ് ആക്രമണം; ഒളിവില്‍പോയ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

single-img
4 November 2014

Yuvaകോഴിക്കോട് ഡൗണ്‍ ടൗണ്‍ റസ്‌റ്റോറന്റ് സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ യുവമോര്‍ച്ചാ സസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. പ്രകാശ് ബാബു അറസ്റ്റില്‍. ട്രെയിന്‍ യാത്രക്കിടെ തിരൂരില്‍ വച്ചാണ് പ്രകാശ് ബാബു അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളുടെ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് ആക്രമണം നടത്തി ഹോട്ടലിന് രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. പ്രകാശ് ബാബുവിനെ നടക്കാവ് പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.