ബാര്‍ കോഴ വിഷയത്തില്‍ വി.എസിനെ തള്ളി സിപിഎം കേന്ദ്ര നേതൃത്വം രംഗത്ത്

single-img
4 November 2014

Achuthanandan_jpg_1241752fപ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ബാര്‍ കോഴ വിഷയത്തില്‍ തള്ളി സിപിഎം കേന്ദ്ര നേതൃത്വം രംഗത്ത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന വി.എസിന്റെ നിലപാടാണ് കേന്ദ്ര നേതൃത്വം തള്ളിയത്. വിഷയത്തില്‍ സംസ്ഥാന നേതൃത്വം രണ്ടു തട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് രാവിലെ അവയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം മതിയെന്ന പൊതുധാരണയിലെത്തിയത്. സംസ്ഥാന നേതൃത്വത്തോട് പ്രശ്‌നത്തില്‍ അന്തിമ തീരുമാനമെടുക്കാനും കേന്ദ്ര നേതൃത്വം ആവശ്യപ്പെടും.