കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ നയിക്കുന്ന ജനപക്ഷയാത്രയ്ക്ക് തുടക്കം

single-img
4 November 2014

vകെ.പി.സി.സി  പ്രസിഡന്റ്  വി.എം.സുധീരൻ നയിക്കുന്ന ജനപക്ഷയാത്രയ്ക്ക് കുമ്പളയിൽ ഉജ്വലമായ തുടക്കം.കുമ്പളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചടങ്ങില്‍ അധ്യക്ഷനായി. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി ഫോൺ മുഖേന സന്ദേശം കൈമാറി. എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക് മുഖ്യപ്രഭാഷണം നടത്തി.

 

 

ദേശീയ, സംസ്ഥാനനേതാക്കളടങ്ങിയ സമ്പന്നമായ വേദിയിൽ വച്ച് വൈകിട്ട് അഞ്ചുമണിയോടെയാണ്  ഉദ്ഘാടനച്ചടങ്ങ് നടന്നത്.’മതേതരകേരളം, അക്രമരഹിതകേരളം, ലഹരിവിമുക്തകേരളം, വികസിതകേരളം’ എന്ന മുദ്രാവാക്യവുമായാണ് യാത്രപുറപ്പെട്ടത്. ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും.