സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ വാരാന്ത്യ അവധി സര്‍ക്കാര്‍ ഖേലയിലേതു പോലെ രണ്ടു ദിവസമാക്കുന്ന കാര്യത്തില്‍ തീരുമാനമാകുന്നു

single-img
4 November 2014

77547534സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് വാരാന്ത്യ അവധി രണ്ടുദിവസമാക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച ക്രോഡീകരിച്ച പഠനങ്ങള്‍ ഉടന്‍ മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്നും തീരുമാനമുണ്ടാകുമെന്നും അറിയുന്നു. സൗദിയില്‍ സര്‍ക്കാര്‍ മേഖലയില്‍ രണ്ടുദിവസമാണ് വാരാന്ത്യ അവധി.

അതുപോലെ ആശ്രിത വിസയിലുള്ള കുടുംബത്തിലെ ഒരു അംഗത്തിന് മാത്രമേ സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ സ്‌കൂളുകളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുകയുള്ളൂ എന്നും സൗദി തൊഴില്‍മന്ത്രാലയം വ്യക്തമാക്കി. ഒരു വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റിന് 1500 റിയാല്‍ ഫീസ് നല്‍ണമെന്നും അവര്‍ പറഞ്ഞു. നേരത്തെ ആശ്രിത വിസയിലുള്ള അധ്യാപികമാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ തന്നെ സ്‌കൂളുകളില്‍ ജോലി തുടരാന്‍ സൗദി തൊഴില്‍ മന്ത്രാലയം അനുമതി നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.