ലാലിസം: സംഗീത ബാൻഡുമായി മോഹൻലാൽ

single-img
4 November 2014

mലാലിസം എന്ന പേരില്‍ പുതിയ മ്യൂസിക് ബാന്‍ഡുമായി മോഹന്‍ലാല്‍ ലോക പര്യടനത്തിന് തുടക്കമിടുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ബാന്‍ഡിന്റെ പേര് പ്രഖ്യാപിച്ചത്.

 

അടുത്ത വര്‍ഷം ആദ്യം ബാന്‍ഡിന്റെ ഉദ്ഘാടനം നടക്കും. ലോകത്തെ പ്രധാനവേദികളില്‍ ഈ മ്യൂസ്‌ക് ബാന്‍ഡ് പരിപാടി അവതരിപ്പിക്കും. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് പരിപാടിയുടെ സാക്ഷാത്കാരം. ചോയിസ് ഗ്രൂപ്പ് ഉടമ ജോസ് തോമസാണ് നിര്‍മ്മാണം. മോഹന്‍ലാലിന്റെ 36 വര്‍ഷത്തെ അഭിനയജീവിതത്തിലൂടെയുള്ള യാത്രയായിരിക്കും പരിപാടി.