ഹെലികോപ്റ്ററും പ്രത്യേക സൗകര്യങ്ങളും ഒന്നുമില്ല; പമ്പയില്‍ നിന്നും ഭക്തര്‍ക്കൊപ്പം നടന്ന് മോദി ശബരിമല കയറും

single-img
4 November 2014

modi...നവംബര്‍ 22നും 27നും ഇടയില്‍ പ്രധാനമന്ത്രി ശബരീശദര്‍ശനത്തിനെത്തുമെന്നുള്ള സൂചന അനുസരിച്ച് ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പമ്പയില്‍നിന്നും സന്നിധാനംവരെ പ്രധാനമന്ത്രി ഭക്തര്‍ക്കൊപ്പം നടന്നുകയറുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഈ വിവരം സംസ്ഥാന ഇന്റലിജന്‍സിനു കൈമാറിയതിനേത്തുടര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ എങ്ങനെ വേണമെന്ന ആശങ്കയിലാണു പോലീസ്.

പ്രപധാനബമന്ത്രിയുടെ സുരക്ഷാ പ്രാധാന്യം കണക്കിലെടുത്ത് എസ്.പി.ജിക്കു പുറമേ സംഘത്തിനൊപ്പം കേരളാ പോലീസിന്റെ കമാന്‍ഡോ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടും ഉണ്ടാകും. തന്റെ സന്ദര്‍ശനം ഒരു ഭക്തനുപോലും ബുദ്ധിമുട്ടുണ്ടാക്കരുതെന്നാണു പ്രധാനമന്ത്രിയുടെ നിര്‍ദേശം.