മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഓര്‍ഡര്‍ ഓഫ് ദ പൗലോനിയ പുരസ്‌കാരം

single-img
4 November 2014

mമുന്‍  പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ജപ്പാന്റെ പരമോന്നത പുരസ്‌കാരമായ  ഓര്‍ഡര്‍ ഓഫ് ദ പൗലോനിയ ലഭിച്ചു . ഇന്ത്യ-ജപ്പാന്‍ ബന്ധം മെച്ചപ്പെടുത്തുന്നതിന് മന്‍മോഹന്‍ സിങ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നതെന്ന് പുരസ്‌കാര നിര്‍ണയസമിതി അറിയിച്ചു. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് മന്‍മോഹന്‍ സിങ്. അതേസമയം പുരസ്‌കാരം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് മന്‍മോഹന്‍ സിങ് പ്രതികരിച്ചു.