1.38 കോടി രൂപ ശമ്പളത്തിന് ഇസ്ലാമിക് ഭീകരരുടെ ജോലി വാഗ്ദാനം

single-img
4 November 2014

ISIS-Ninewa-photos-Jun24-16-thumb-560x315-33192,25,000 ഡോളര്‍ ശമ്പളത്തില്‍ (1.38 കോടി രൂപ) ഇസ്ലാമിക് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ജോലി ഒഴിവ്. പുതിയ എണ്ണ സംസ്‌ക്കരണ ശാലയിലെ മാനേജര്‍ തസ്തികക്കാണ് ഇസ്ലാമിക് സ്‌റ്റേറ്റ് കണ്ണഞ്ചിപ്പിക്കുന്ന ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഐ.എസ്.ഐ.എസ് ലോകത്തിലെ ഏറ്റവും സമ്പന്നരായ ഭീകരഗ്രൂപ്പാണെന്ന് അമേരിക്ക വ്യക്തമാക്കിയതിന് പിന്നാലെയാണ് ഐ.എസിന്റെ പുതിയ ജോലി പരസ്യം വന്നിരിക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള ഇറാഖിലേയും സിറിയയിലേയും നിരവധി എണ്ണപ്പാടങ്ങള്‍ നോക്കി നടത്തുന്നതിനാണ് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.