ആര്‍ത്തവവിരാമമെത്തിയ സ്‌ത്രീകളെ പീഡിപ്പിച്ചാല്‍ ബലാത്സംഗമായി പരിഗണിക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

single-img
4 November 2014

dആര്‍ത്തവവിരാമമെത്തിയ സ്‌ത്രീകളെ പീഡിപ്പിച്ചാല്‍ ബലാത്സംഗമായി പരിഗണിക്കാനാകില്ലെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി വിവാദമാകുന്നു. 2010 ഡിസംബറില്‍ 65 വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലാണ്‌ വിവാദ വിധി വന്നത് . ഡല്‍ഹിയിലെ മഞ്‌ജു കാ തിലയിലെ ഒരു വീട്ടിലാണ്‌ സ്‌ത്രീയെ ബലാത്സംഗം ചെയ്‌ത് കൊന്നത്‌.

 
പീഡനത്തിന്‌ ഇരയായ സ്‌ത്രീയുടെ വീട്ടില്‍ നിന്ന്‌ മദ്യലഹരിയില്‍ അചോയ്‌ ലാലിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട സ്‌ത്രീയുടെ സ്വകാര്യ ഭാഗത്ത്‌ ആഴത്തിലുള്ള മുറിവേറ്റതായി പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്‌തമായി. ശരീരത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍ മുറിവില്ല. അതിനാല്‍ ബലാത്സംഗം നടന്നിട്ടില്ലെന്നാണ്‌ കോടതിയുടെ കണ്ടെത്തല്‍.
മരിച്ച വൃദ്ധയെ പ്രതി പീഡിപ്പിച്ചിരിക്കാം എന്നാല്‍ അത്‌ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

 

 

ആര്‍ത്തവ വിരാമമെത്തിയ സ്‌ത്രീകളെ പീഡിപ്പിക്കുന്നത്‌ ഇന്ത്യന്‍ ശിക്ഷാ നിയമം 376 വകുപ്പ്‌ പ്രകാരം ശിക്ഷാര്‍ഹമാണ്‌. എന്നാല്‍ അത്‌ ബലാത്സംഗക്കുറ്റമായി കരുതാനാകില്ലെന്ന്‌ കോടതി വ്യക്‌തമാക്കി.

 

ജസ്‌റ്റിസുമാരായ പ്രദീപ്‌ നന്ദ്രജോഗ്‌, മുക്‌ത ഗുപ്‌ത എന്നിവരടങ്ങിയ ബെഞ്ചാണ്‌ കേസില്‍ വിധി പ്രസ്‌താവിച്ചത്‌. ഹൈക്കോടതി വിധിയെ തുടര്‍ന്ന്‌, കേസില്‍ 10 വര്‍ഷം തടവ്‌ ശിക്ഷിയ്‌ക്കപ്പെട്ട പ്രതി അചോയ്‌ ലാലിനെ കോടതി വെറുതെ വിട്ടു.