ഡൽഹിയിലെ നിയമസഭ പിരിച്ചു വിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര മന്ത്രിസഭ തീരുമാനം

single-img
4 November 2014

dഡൽഹിയിലെ നിയമസഭ പിരിച്ചു വിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. തീരുമാനം ഇന്ന് തന്നെ രാഷ്ട്രപതിയെ അറിയിക്കും.ഇതോടെ അടുത്ത വർഷം ആദ്യം ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് ലഭിക്കുന്ന സൂചന.

 
സർക്കാർ രൂപീകരിക്കാനില്ലെന്ന് ബി.ജെ.പിയും ആം ആദ്മി പാർട്ടിയും അറിയിച്ചതിനെ തുടർന്ന് നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പ് നടത്താൻ ലഫ്.ഗവർണർ നജീബ് ജുങും രാഷ്ട്രപതിയോട് ശുപാർശ ചെയ്തിരുന്നു.

 

അതേസമയം തങ്ങൾ തിരഞ്ഞെടുപ്പിന് തയ്യാറാണെന്ന് ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ സതീഷ് ഉപാദ്ധ്യായ് പറഞ്ഞു. മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി നേടിയ ജയം ഡൽഹിയിലും ആവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.