ബാര്‍ കോഴ:ബിജു രമേശിന്‌ വിജിലന്‍സ്‌ നോട്ടീസ്‌ നല്‍കി

single-img
4 November 2014

bബാര്‍ കോഴ ആരോപണത്തില്‍ ബിജു രമേശിന്‌ വിജിലന്‍സ്‌ നോട്ടീസ്‌ നല്‍കി. നാളെ ഹാജരാകണമെന്നാണ്‌ നോട്ടീസിൽ പറയുന്നത് . എന്നാല്‍ 7ന്‌ ഹാജരാകാമെന്ന്‌ ബിജു രമേശ്‌ മറുപടി നല്‍കി. 7ന്‌ രാവിലെ പത്ത്‌ മണിക്ക്‌ വിജിലന്‍സ്‌ എസ്‌.പി ഓഫീസില്‍ എത്തി ബിജു രമേശ്‌ മൊഴി നല്‍കും. വിജിലന്‍സ്‌ തിരുവനന്തപുരം റേഞ്ച്‌ എസ്‌.പി എം. രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ബാര്‍ കോഴ ആരോപണത്തില്‍ പ്രാഥമിക പരിശോധന നടത്തുന്നത്‌.