സച്ചിൻ ടെണ്ടുൽക്കറിനെ ടീമിൽ നിന്നും പുറത്താക്കാൻ ചാപ്പൽ തന്നോട് ആവശ്യപ്പെട്ടു: ഗാംഗൂലി

single-img
4 November 2014

chappelസച്ചിൻ ടെണ്ടുൽക്കറിനെ ടീമിൽ നിന്നും മാറ്റി നിർത്താൻ ചാപ്പൽ തന്നോട് ആവശ്യപ്പെട്ടെന്നതായി ഗാംഗൂലിയുടെ വെളിപ്പെടുത്തൽ. സച്ചിൽ ഉൾപെടുന്ന സീനിയർ താരങ്ങളായ സഹീർ ഖാൻ, സേവാഗ്,യുവരാജ്, ഹർഭജൻ സിങ്ങ്, ലക്ഷമൺ തുടങ്ങിയവരെ ടീമിൽ നിന്നും പുറത്താക്കാൻ തന്നോട് ചാപ്പൽ ആവശ്യപ്പെട്ടന്നും.

അതിനെ താൻ എതിർത്തതിനെ തുടർന്നാണ് തന്റെ നായകസ്ഥാനം പോയതെന്ന് സൗരവ് ഗാംഗൂലി. തന്റെ കരിയറിലെ മികച്ച സമയത്താണ് തനിക്ക് നായാക പദവി നഷ്ടപ്പെടുന്നതും താൻ ടീമിൽ നിന്നും പുറത്ത് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവം വിവാദമായാൽ ചാപ്പൽ ചിലപ്പോൾ സച്ചിനേയും ദ്രാവിഡിനേയും വിളിച്ച് മാപ്പുപറയുമായിരുക്കും. പക്ഷേ തന്നെ വിളിക്കാനുള്ള ധൈര്യം ചാപ്പലിന് ഉണ്ടാകില്ലെന്നും ഗാംഗൂലി കൂട്ടിച്ചേർത്തു. 2007ലെ ലോകകപ്പിൽ ഗ്രേഗ്ഗ് ചാപ്പലിനെ ടീമിനൊപ്പം അയക്കരുതെന്ന് താൻ ബിസിസിഐയോട് ആവശ്യപെട്ടിരുന്നെങ്കിലും ബോർഡ് അത് ചെവിക്കോണ്ടില്ലെന്നും.

അതിന്റെ അനന്തര ഫലമെന്നോണം ശക്തമായ ടീമായിട്ടുപോലും ഇന്ത്യ ലോകകപ്പിന്റെ പ്രാഥമികഘട്ടത്തിൽ തന്നെ പുറത്തായെന്നും അദ്ദേഹം പറഞ്ഞു. തന്റെ നായകസ്ഥാനം തട്ടിയെടുത്തത് സച്ചിനും ദ്രാവിഡുമല്ലെന്നും മറ്റു ചിലരാണെന്നും ഗാംഗൂലി വെളിപ്പെടുത്തി.