മേക്അപ് ആര്‍ടിസ്റ്റുകളെ തൊഴിലെടുക്കാന്‍ അനുവദിക്കാത്തത് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി

single-img
4 November 2014

makeup-artist-gender-biasവനിത മേക്അപ് ആര്‍ടിസ്റ്റുകളെ തൊഴിലെടുക്കാന്‍ അനുവദിക്കാത്തത് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി. 55 വർഷത്തെ ഇന്ത്യൻ ചലചിത്ര വ്യവസായത്തിൽ തുടരുന്ന പുരുഷമേധാവിത്വത്തേവും ലിംഗ വിവേചനവും നിയമവിരുദ്ധമാണെന്നും. സ്ത്രീകളെ തഴഞ്ഞ് പുരുഷ മേക്അപ് ആര്‍ടിസ്റ്റുകളെ മാത്രം ജോലിക്ക് നിയമിക്കുന്നത് കടുത്ത അനീതിയാണെന്നു കോടതി വിമർശിച്ചു.

എന്തുകൊണ്ട് സ്ത്രീക്ക് പുരുഷ അഭിനേതാവിന് മേക്കപ്പ് ഇട്ടുകൂടാ? നാം ഇപ്പോൾ ജീവിക്കുന്നത് 1850ലോ 1935ലോ അല്ല 2014ലാണെന്നും.  ഇത്തരത്തിലുള്ള വിവേചനം ഒരിക്കലും നിലനിൽക്കാൻ പാടില്ലെന്ന് അഭിപ്രായപ്പെട്ട കോടതി. നവംബർ 10ന് മുൻപ് വിവിധ ചലചിത്ര സംഘടനകളോട് ഇതേ കുറിച്ച് വിശദീകരണം നൽകാനും ആവശ്യപ്പെട്ടു.

മുംബൈ, ഡെൽഹി, ബാംഗ്ലൂർ, കൊൽകത്ത, കൊച്ചി പോലുള്ള വലിയ നഗരങ്ങളിൽ പോലും ഇത്തരത്തിലുള്ള മനോഭാവം വെച്ചു പുലർത്തുന്നതായി സുപ്രീംകോടതി കണ്ടെത്തി. മേക്കപ്പ് ആര്‍ടിസ്റ്റായ ചാരു ഖുരാനയുടെ നേതൃത്വത്തിൽ ഒരുകൂട്ടം വനിതാ മേക്കപ്പ് ആര്‍ടിസ്റ്റുകളാണ് കേസ് ഫയൽ ചെയ്തത്.

മഹാരാഷ്ട്ര, കർണ്ണാടക, ആന്ധ്ര, കേരള എന്നിവിടങ്ങളിലെ മേക്അപ് ആര്‍ടിസ്റ്റുകളുടെ സംഘടനകൾ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. കേസിൽ ദേശീയ വനിതാ കമ്മീഷനെ കോടതി കക്ഷി ചേർത്തിട്ടുണ്ട്. കൂടാതെ സംഭവത്തെ കുറിച്ച്  അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വാർത്താപ്രക്ഷേപണ മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു.