ഒറേഗണിൽ തലച്ചോറിൽ കാൻസർ ബാധിച്ച യുവതിയുടെ ദയാവധം നടപ്പിലാക്കി

single-img
4 November 2014

Brittany-Maynardവാഷിങ്ങിടൺ: തലച്ചോറിൽ കാൻസർ ബാധിച്ച യുവതിയുടെ ദയാവധം നടപ്പിലാക്കി. കഴിഞ്ഞ ഞായറാഴിച്ച കാലിഫോർണിയ സ്വദേശിനി ബ്രിട്ടാണി മയ്നാർഡാണ് ഒറേഗണിൽ വെച്ച് ദയാവധത്തിലൂടെ മരണത്തിന് കീഴടങ്ങിയത്. യുവതിയുടെ തലച്ചോറിലെ കാൻസർ വളരെ വൈകിയാണ് ഡോക്ടർമാർക്ക് കണ്ടെത്താൻ സാധിച്ചത്.

ബ്രിട്ടാണിക്ക് ജീവിത്തിൽ തിരിച്ച് വാരാനുള്ള സാധ്യത വളരെ കുറവായിരുന്നു. കീമോതറാപ്പിക്കോ റേഡിയേഷനുകൾക്കോ തന്നെ രക്ഷിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ 29 കാരി കാലിഫോർണിയയിൽ നിന്നും പോർലാണ്ട്, ഒറേഗണിലേക്ക് കുടിയേറിയിരുന്നു. അമേരിക്കൻ ഐക്യനാടുകളിൽ ഒറേഗണിൽ മാത്രമാണ് ദയാവധം പ്രാബല്യത്തിലുള്ളത്.

ബ്രിട്ടാണി തന്റെ അഡ്വക്കേറ്റ് മുഖാന്തരം ദയാവധത്തിനുള്ള അനുകൂലവിധി നേടിയെടുക്കുക ആയിരുന്നു. ഞായറാഴിച്ച വൈകുന്നേരം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉയർന്ന അളവിൽ ബാർബിറ്റുറേറ്റ്സ് കഴിച്ച യുവതി തന്റെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. മരണത്തിനു മുൻപ് യുവതി തന്റെ സ്നേഹജനങ്ങൾക്കും വീട്ടുകാർക്കും വിടവാങ്ങൽ സന്ദേശം അയച്ചിരുന്നു.

നേരത്തെ യുവതിക്ക് ദയാവധത്തിന് സമ്മതം നൽകിയതുമായി ബന്ധപ്പെട്ട് ഒറേഗണിൽ പ്രതിഷേധം ശക്തമായിരുന്നു. ‘ തന്റെ മരിക്കാനുള്ള തീരുമാനത്തെ ആത്മഹത്യയായി കാണക്കാക്കുന്നത് ശരിയല്ലെന്നും. തനിക്കോ തന്റെ ശരീരത്തിന്റെ ഭാഗങ്ങൾക്കോ മരിക്കാൻ താൽപര്യമില്ലെന്നും. ഇപ്പോഴത്തെ ചികിത്സ കൊണ്ട് തനിക്ക് ജീവിതത്തിലേക്ക് ഒരിക്കലും മടങ്ങി വാരാൻ കഴിയില്ലെന്ന് ഉറപ്പായതിനാലാണ് താൻ മരണത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്നതെന്ന്’ യുവതി കഴിഞ്ഞ ദിവസം പ്രതിഷേധങ്ങൾക്കുള്ള മറുപടിയായി മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.