വി.എം. സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രയ്ക്ക് ഇന്നു തുടക്കം

single-img
4 November 2014

sudheeran-president-new-1__smallകെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്ര ഇന്നു കാസര്‍ഗോഡ് കുമ്പളയില്‍നിന്ന് ആരംഭിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷനായിരിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് മുഖ്യപ്രഭാഷണം നടത്തും.

കേരളത്തിലെയും കര്‍ണാടകയിലെയും മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍, സാംസ്‌കാരികനായകര്‍ എന്നിവരുള്‍പ്പെടെ നിരവധിപ്പേര്‍ ജനപക്ഷയാത്രയില്‍ പങ്കെടുക്കുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു.