315 നെ മൂന്ന് കൊണ്ട് ഹരിക്കാനറിയാത്ത അധ്യാപികയെ മേലധികാരി സസ്‌പെന്റ് ചെയ്തു

single-img
4 November 2014

EDUCATION--621x414വെറും 315നെ 3 കൊണ്ട് ഹരിക്കാനറിയാത്ത കണക്ക് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. കാണ്‍പൂര്‍ ഹര്‍ഷ െ്രെപമറി സ്‌കൂളിലെ അധ്യാപികയായ രുചി ശ്രീവാസ്തയെയാണ് ബേസിക് ശിക്ഷാ അധികാരിയായ രാജേന്ദ്ര പ്രസാദ് സസ്‌പെന്‍ഡ് ചെയ്തത്.

സന്ദര്‍ശനത്തിനായി സ്‌കൂളിലെത്തിയ രാജേന്ദ്ര പ്രസാദ് മൂന്നാംക്ലാസിലെ വിദ്യാര്‍ത്ഥികളോട് 312 എന്ന് അക്കത്തില്‍ എഴുതാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ട് കുട്ടികള്‍ എഴുതാന്‍ അറിയില്ലെന്ന് പറയുകയും മറ്റൊരു കുട്ടി തെറ്റായി എഴുതുകയും ചെയ്തു. അധ്യാപനത്തില്‍ പന്തികേട് തോന്നിയ രാജേന്ദ്ര പ്രസാദ് ക്ലാസ് അധ്യാപികയായ രുചിയോട് 315 നെ 3 കൊണ്ട് ഹരിക്കാന്‍ പറഞ്ഞപ്പോര്‍ അവര്‍ തനിക്കറിയില്ലെന്നു പറയുകയായിരുന്നു.

ഹരണം, ഗുണനം തുടങ്ങി പ്രാഥമിക വിവരം പോലുമില്ലാത്ത അധ്യാപിക എങ്ങനെയാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയെന്ന് രാജേന്ദ്ര പ്രസാദ് ചോദിച്ചു. സ്‌കൂളിലെ അടിസ്ഥാനകാര്യങ്ങളില്‍ പാളിച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ശശി പ്രഭ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും നടപടി വേണമെന്ന് ജദ്ദേഹം പറഞ്ഞു.