ബാർ കോഴ: കെ.എം.മാണിക്കെതിരായ ആരോപണം സി.ബി.ഐ തന്നെ അന്വേഷിക്കണമെന്ന് വി.എസ്.

single-img
3 November 2014

vബാർ കോഴ വിവാദത്തിൽ ധനമന്ത്രി കെ.എം.മാണിക്കെതിരായ ആരോപണം സി.ബി.ഐ തന്നെ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ . കേരളാ പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ല. സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

 

 

കേസ് സി.ബി.ഐയ്ക്ക് വിടണമെങ്കിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. അതിനാലാണ് വിജിലൻസ് ഡയറക്ടർക്ക് കത്തയച്ചത്. പാമോയിൽ കേസിലെ വിജിലൻസ് അന്വേഷണം സുപ്രീംകോടതി തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. മന്ത്രിമാരെ ചോദ്യം ചെയ്യാൻ കഴിയുന്ന ഒരേയൊരു ഏജൻസി സി.ബി.ഐ ആണെന്നും വി.എസ് പറഞ്ഞു.