കൊങ്കണ്‍പാതയിലെ മണ്‍സൂണ്‍കാലത്തെ ഗതാഗതനിയന്ത്രണം നീക്കി

single-img
3 November 2014

trainകൊങ്കണ്‍പാതയിലെ മണ്‍സൂണ്‍കാലത്തെ ഗതാഗതനിയന്ത്രണം നീക്കി പഴയ സമയക്രമം പുനഃസ്ഥാപിച്ചു. മണ്‍സൂണ്‍കാലത്ത് കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍മൂലവും മറ്റുമുണ്ടാവുന്ന തടസ്സങ്ങളെ തുടര്‍ന്നാണ് സീസണില്‍ തീവണ്ടികള്‍ വേഗം കുറച്ച് ഓടുന്നത്.

 

ഇതോടെ മഡ്ഗാവ്-മംഗളൂരു, മംഗളുരു-മഡ്ഗാവ് എന്നീ പാസഞ്ചറുകളും അമൃത്സര്‍-കൊച്ചുവേളി, ഡെറാഡൂണ്‍-കൊച്ചുവേളി, നിസാമുദ്ദീന്‍-എറണാകുളം മംഗള, ചണ്ഡീഗഡ്-കൊച്ചുവേളി സമ്പര്‍ക്കക്രാന്തി, ഹാപ്പ-തിരുനല്‍വേലി, പോര്‍ബന്തര്‍-കൊച്ചുവേളി, ലോക്മാന്യതിലക്-തിരുവന്തപുരം നേത്രാവതി, ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ്, പുണെ-എറണാകുളം, ദാദര്‍-തിരുനല്‍വേലി, ഭാവ്‌നഗര്‍-കൊച്ചുവേളി, ഓഖ-എറണാകുളം, ബിക്കാനീര്‍-കൊച്ചുവേളി, വെരാവല്‍-തിരുവന്തപുരം, ഗാന്ധിധാം-നാഗര്‍കോവില്‍ എന്നീ തീവണ്ടികളുടെ സമയത്തില്‍ മാറ്റം വരും.

 

നിസാമുദ്ദീന്‍-തിരുവന്തപുരം രാജധാനി, അജ്മീര്‍-എറണാകുളം മരുസാഗര്‍, മുംബൈ സി.എസ്.ടി-മംഗളുരു ജങ്ഷന്‍, മംഗളുരു ജങ്ഷന്‍-മുംബൈ സി.എസ്.ടി., എറണാകുളം-നിസാമുദ്ദീന്‍ മംഗള, തിരുനല്‍വേലി-ഹാപ്പ, കാര്‍വാര്‍-യശ്വന്ത്പുര, മംഗളുരു-ലോകമാന്യതിലക് മത്സ്യഗന്ധ, ലോകമാന്യതിലക്-മംഗളുരു മത്സ്യഗന്ധ, കാര്‍വാര്‍-ബെംഗളുരു സിറ്റി, കാര്‍വാര്‍-മംഗളുരു സെന്‍ട്രല്‍ എന്നീ തീവണ്ടികളും പഴയസമയം പാലിക്കും.