ഫൂലന്‍ദേവി താമസിച്ചിരുന്നതും മരണശേഷം പ്രേത ശല്യം കാരണം മറ്റാരും താമസിക്കാന്‍ ധൈര്യപ്പെടാത്തതുമായ അശോകാ റോഡിലെ ഹൗസ് നമ്പര്‍ 44 ചോദിച്ച് വാങ്ങി പുതിയ അതിഥിയെത്തി; ആറ്റിങ്ങല്‍ എം.പി ഡോ. എ സമ്പത്ത്

single-img
3 November 2014

Foolanചമ്പല്‍ക്കാടുകളെ വിറപ്പിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് ഒടുവില്‍ 2001 ജൂലായ് 25ന് വെടിയേറ്റു മരിച്ച സാക്ഷാല്‍ ഫൂലന്‍ദേവിയുടെ പ്രേതബാധയൊഴിപ്പിക്കാന്‍ ആറ്റിങ്ങല്‍ എം.പി ഡോ. സമ്പത്ത് എത്തി. ഫൂലന്‍ദേവിയുടെ മരണശേഷം താമസക്കാര്‍ എത്താതെ കിടന്ന വീട്ടിലേക്കാണ് അതു ചോദിച്ചു വാങ്ങി സമ്പത്ത് എത്തുന്നത്.

ഫൂലന്‍ദേവിയുടെ മരണശേഷം ആ വീട്ടില്‍ പ്രേതബാധയുണ്ടെന്നൊരു കഥയും പരന്നിരുന്നത്തിനെ തുടര്‍ന്ന് കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ ഉപേക്ഷിച്ച ബംഗ്‌ളാവ് ഇക്കുറി അനുവദിക്കപ്പെട്ടത് സി.പി.എമ്മിനായിരുന്നു. അവിടേക്കാണ് റാഫിമാര്‍ഗിലുള്ള വി.പി ഹൗസിലെ എം.പി ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സമ്പത്ത് എം.പി എത്തിയത്.

സമ്പത്തിന്റെ സീനിയോറിട്ടി പ്രകാരം ലഭിച്ചത് 12 രാജേന്ദ്രപ്രസാദ് റോഡിലെ 12 നമ്പര്‍ വസതിയായിരുന്നു. എന്നാല്‍ അത് ഉപേക്ഷിച്ച് കാലങ്ങളായുള്ള പ്രേതധാരണ തിരുത്തിക്കുറിക്കുക എന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം ഈ വസതി ചോദിച്ചു വാങ്ങിയത്. സമ്പത്തിനെ കൂടാതെ പോളിറ്റ്ബ്യൂറോ അംഗം വരദരാജന്‍ ഉള്‍പ്പെടെയുള്ളവരും അവിടെയുണ്ട്.