വര്‍ഗ്ഗീയവാദികള്‍ മറൈന്‍ഡ്രൈവില്‍ അഴിഞ്ഞാടിയത് പോലീസ് പിന്തുണയോടെയെന്ന് പിണറായി വിജയന്‍

single-img
3 November 2014

pinarayiകഴിഞ്ഞ ദിവസം സദാചാര പോലീസിംഗിനെതിരെ പ്രതിഷേധിച്ചവരെ സംരക്ഷിക്കുന്നതിന് പകരം ആയുധമേന്തി വന്നവരെയാണ് പോലീസ് സംരക്ഷിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പോലീസ് സംഘത്തിന്റെ പിന്തുണയോടെയാണ് വര്‍ഗീയവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ മറൈന്‍െ്രെഡവില്‍ അഴിഞ്ഞാടിയത്. ഏതു തലത്തില്‍ ഉണ്ടാക്കിയ ധാരണയുടെ ബലത്തിലാണ് ഈ സമീപനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.