പരാന്നഭോജികള്‍ക്കു മറുപടിയില്ലെന്ന് പി.സി. ജോര്‍ജ്

single-img
3 November 2014

pc georgeഇടതുമുന്നണിയുമായി ചേര്‍ന്നു മന്ത്രിസഭയുണ്ടാക്കാന്‍ കേരള കോണ്‍ഗ്രസ് -എം ആരെയും സമീപിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പരാമര്‍ശം പരാന്നഭോജിയുടെ വിലാപം മാത്രമായിട്ടേ കാണാനാവൂവെന്നും കേരള കോണ്‍ഗ്രസ്- എം വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ്.

ഏതു സാഹചര്യത്തിലാണു കേരള കോണ്‍ഗ്രസ്-എമ്മുമായി ബന്ധപ്പെട്ട മന്ത്രിസഭാ രൂപവത്കരണത്തെക്കുറിച്ചു പന്ന്യന്‍ രവീന്ദ്രന് ആശങ്ക ഉണ്ടായതെന്ന് അറിയില്ല. പേയ്‌മെന്റ് സീറ്റ് വിവാദവുമായി ബന്ധപ്പെട്ടു കളങ്കിത പരിവേഷമുള്ള സ്വന്തം പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പാടുപെടുന്ന പാര്‍ട്ടി സെക്രട്ടറിയുടെ വിലാപമായിട്ടേ കേരള കോണ്‍ഗ്രസ് -എമ്മുമായി ബന്ധപ്പെട്ട പരാമര്‍ശത്തെ കരുതാനാവു എന്നും അദ്ദേഹം പറഞ്ഞു.