തമിഴ്‌നാടിന് വെള്ളം വേണ്ട; മുല്ലപ്പെരിയാള്‍ ജലനിരപ്പ് സര്‍വ്വകാല റിക്കോര്‍ഡിലെത്തിയ ഈ സമയം തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് പകുതിയില്‍ താഴെയാക്കി കുറച്ചു

single-img
3 November 2014

mulla1979നുശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.1 അടിയായി ഉയര്‍ന്നിരിക്കുന്ന ഈ അവസരത്തില്‍ തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. 1756 ഘനയടി അളവില്‍ വെള്ളം കൊണ്ടു പോയിരുന്നത് ഇപ്പോള്‍ 750 ഘനയടി ആയാണ് കുറച്ചത്.

35 വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി കവിയുന്നത്. അണക്കെട്ടിലെ ഷട്ടറുകളിലെ തകരാറും പ്രദേശത്തു തുടരുന്ന ശക്തമായ മഴയും അണക്കെട്ടിന്റെ സ്ഥിതിയില്‍ ആശങ്ക സൃഷ്ടിക്കുന്നു. അണക്കെട്ടിലെ സ്ഥിതിഗതി വിലയിരുത്താന്‍ മേല്‍സമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു.