ജലനിരപ്പ് 137 അടിയിലെത്തി; മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി യോഗം ഇന്ന്

single-img
3 November 2014

mullaമുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയിലെത്തിയതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി യോഗം ഇന്ന് കുമളിയില്‍ ചേരും. ഡാമില്‍ ജലനിരപ്പ് ഉയരുന്നതില്‍ കേരളത്തിന്റെ ആശങ്ക സമിതിയെ അറിയിക്കും. യോഗത്തില്‍ ഡാമിലെ ജലനിരപ്പ് താഴ്ത്തുന്നതിന്റെ സാദ്ധ്യത തമിഴ്‌നാടുമായി ചര്‍ച്ച ചെയ്യുമെന്നാണ് അറിയാന്‍ കഴിയുന്നത്. തിങ്കളാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ് 137.4 അടിയായി ഉയര്‍ന്നിട്ടുണ്ട്.