ജി.കെ വാസന്‍ പാര്‍ട്ടി വിട്ടു; തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ന്നു

single-img
3 November 2014

G-K-Vasanമുതിര്‍ന്ന നേതാവ് ജി.കെ വാസന്‍ കോണ്‍ഗ്രസ് വിട്ടതോടെ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ന്നു. ജി.കെ മുപ്പനാരുടെ മകനാണ് ജി.കെ വാസന്‍. പാര്‍ട്ടി വിടുകയാണെന്ന വിവരം അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. മുന്‍ കേന്ത്രമന്തിയാണ് ജി.കെ വാസന്‍. അദ്ദേഹത്തോടൊപ്പം മൂന്ന് കോണ്‍ഗ്രസ് എംഎല്‍എ മാരും പാര്‍ട്ടി വിട്ടിട്ടുണ്ട്. പുതിയ പാര്‍ട്ടി മൂന്നു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.