ജമ്മു കശ്മീരിൽ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു

single-img
3 November 2014

jജമ്മു കശ്മീരിലെ ബുദ്ഗാമില്‍ സൈന്യം ഒരു കാറിനു നേരെ നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.മാരുതി കാറില്‍ സഞ്ചരിച്ച നാലുപേര്‍ക്കാണ് വെടിയേറ്റത്. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടു പേര്‍ ഉടന്‍ മരിച്ചു. മറ്റ് രണ്ടു പേരുടെ നില ഗുരുതരമാണ്.ചെക്ക്‌പോസ്റ്റില്‍ വാഹനം നിര്‍ത്താതെ പോയതിനേത്തുടര്‍ന്നാണ് സൈന്യം വെടിവെപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.