ഡല്‍ഹിയില്‍ പുതിയ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങി

single-img
3 November 2014

dഡല്‍ഹിയില്‍ പുതിയ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങി.കോണ്‍ഗ്രസ്, ബി.ജെ.പി, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ ആണ് ഇത്. മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് അറുതി വരുത്താന്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് മൂന്നു കക്ഷികളും ഗവര്‍ണര്‍ നജീബ് ജങ്ങിനോട് ആവശ്യപ്പെട്ടു.

 
അതേസമയം ഇക്കാര്യത്തില്‍ ഗവര്‍ണര്‍ എത്രയും പെട്ടെന്ന് തന്റെ ശുപാര്‍ശ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അറിയിക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചു. നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പു നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടേക്കും.