ബാർ കോഴ:ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തിൽ ആശയക്കുഴപ്പം പ്രതിപക്ഷത്തിന്റെ ഭാഗത്ത്:രമേശ് ചെന്നിത്തല

single-img
3 November 2014

rബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തിൽ ആശയക്കുഴപ്പവും അനിശ്ചിതത്വവും പ്രതിപക്ഷത്തിന്റെ ഭാഗത്താണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല .കോഴ വിവാദത്തിൽ നിഷ്പക്ഷ അന്വേഷണമാണ് നടക്കുന്നത്. വിജിലൻസിന്റെ പ്രാഥമിക പരിശോധന പൂർത്തിയാവാൻ മൂന്നു മാസമെങ്കിലും എടുക്കും.

 
വി.എസ്.അച്യുതാനന്ദൻ ഉന്നയിച്ച പരാതിയിലെ കാര്യങ്ങളാണ് വിജിലൻസ് പരിശോധിക്കുക എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മിലാണ് അഭിപ്രായവ്യത്യാസം എന്നും ഏത് അന്വേഷണം വേണമെന്ന് ആദ്യം അവർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.