ലാഹോറിൽ വാഗാ അതിർത്തിക്ക് സമീപം ചാവേർ ആക്രമണത്തിൽ 55 പേർ കൊല്ലപ്പെട്ടു

single-img
3 November 2014

attckപാകിസ്ഥാനിലെ ലാഹോറിൽ വാഗാ അതിർത്തിക്ക് സമീപം ഇന്നലെ നടന്ന ചാവേർ ആക്രമണത്തിൽ രണ്ടു സൈനികരും സ്ത്രീകളും കുട്ടികളുമടക്കം 55 പേർ കൊല്ലപ്പെട്ടു.പരിക്കേറ്റ എഴുപതോളം പേരെ ജിന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനെട്ടു വയസ് പ്രായം വരുന്ന ചാവേർ സുരക്ഷാ പരിധിയിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നുവെന്ന് പഞ്ചാബ് പൊലീസ് മേധാവി പറഞ്ഞു.

 

 

സുരക്ഷാഭടന്മാർ തടയാൻ ശ്രമിക്കുന്നതിനിടെ അക്രമി സ്ഫോടനം നടത്തി. ഇന്ത്യ- പാക് അതിർത്തിയായ വാഗയിൽ വൈകിട്ട് ആറു മണിയോടെ നടക്കുന്ന ഫ്ലാഗ് സെറിമണി കാണാനായി എത്തിയവരാണ് ഇവരിലേറെയും. സാധാരണയായി ഞായറാഴ്ചകളിൽ ഇവിടെ തിരക്കനുഭവപ്പെടാറുണ്ട്.