മുന്‍ ഡിജിപി ജയറാം പടിക്കലിന്റെ മകന്‍ വീടിനുള്ളിലെ കുളിമുറിയില്‍ മരിച്ച നിലയില്‍

single-img
3 November 2014

Jayaramമുന്‍ ഡിജിപി ജയറാം പടിക്കലിന്റെ മകന്‍ രാകേഷ്(47)നെയാണ് വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞു വീണ് മരിച്ച നിലയില്‍ മരിച്ച നിലയില്‍ കണെ്ടത്തിയത്. പൂജപ്പുര ഇലിപ്പോട്ടെ വാടക വീട്ടില്‍ സഹായിക്കൊപ്പമാണ് ഇദ്ദേഹം ഏറെ നാളായി താമസിച്ച് വന്നിരുന്നത്. വിവിധ അസുഖങ്ങള്‍ ഇദ്ദേഹത്തിനെ അലട്ടിയിരുന്നതായി സഹായി പോലീസിനോട് പറഞ്ഞു. കുഴഞ്ഞു വീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ 108 ന്റെ ആംബുലന്‍സ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.