ആദിവാസികളുടെ പാദം ചുംബിച്ച് നില്‍പ്പ് സമരത്തിന് പിന്തുണയുമായി തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് വിദ്യാര്‍ത്ഥികള്‍

single-img
3 November 2014

Adivasiകൊച്ചിയില്‍ നടന്ന ചുംബന സമരത്തിനാധാരമായ കാരണങ്ങളേക്കാള്‍ വലുതാണ് ആദിവാസികളുടെ പ്രശ്‌നങ്ങള്‍ എന്നോര്‍മപ്പെടുത്തി നില്‍പ്പ് സമരത്തില്‍ പങ്കെടുക്കുന്ന ആദിവാസികളുടെ പാദം ചുംബിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കൊച്ചിയില്‍നിന്ന് തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ മാധ്യമ വിദ്യാര്‍ഥികള്‍ തലസ്ഥാനത്തെ സമരപ്പന്തലിലെത്തി.

നില്‍പ്പുസമരത്തിനു പിന്തുണയുമായാണ് തങ്ങള്‍ എത്തിയതെങ്കിലും ചുംബനസമരത്തിന് എതിരല്ലെന്നും നിലനില്‍പ്പിനായി പോരാടുന്ന ആദിവാസികളുടെ പ്രശ്‌നം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. കൊച്ചിയിലെ ചുംബന സമരത്തിനു മാധ്യമങ്ങള്‍ നല്‍കിയ അമിത പ്രാധാന്യം കണ്ടപ്പോഴാണ് ആദിവാസികളുടെ പാദം ചുംബിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ അവര്‍ തീരുമാനിച്ചതെന്നും അറിയിച്ചു.