ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വൻവിജയം

single-img
2 November 2014

dhശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വൻവിജയം . രണ്ടു സെഞ്ച്വറികള്‍ പിറന്ന മത്സരത്തില്‍ 169 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. അജിങ്ക്യ രഹാനെയുടെയും ശിഖര്‍ ധവാന്റെയും ഓപ്പണിങ് സെഞ്ച്വറികളുടെ ബലത്തില്‍ ആണ് ഇന്ത്യ 363 റണ്‍സെടുതത് .

 

ചെറിയ ഇടവേളകളില്‍ തന്നെ ലങ്കക്ക് മത്സരത്തിൽ വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. 46 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത ജയവര്‍ധനെയാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍. തരംഗ 28ഉം പെരേര 29 ഉം ഏഞ്ചലോ മാത്യൂസ് 23 ഉം റണ്‍സെടുത്തു. എട്ടോവറില്‍ നാലു വിക്കറ്റെടുത്ത ഇശാന്ത് ശര്‍മയാണ് ലങ്കയെ എറിഞ്ഞിട്ടത് . അക്ഷര്‍ പട്ടേലും ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീതം നേടി.

 

നേരത്തെ 231 റണ്‍സിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് രഹാനെയും ധവാനും ചേര്‍ന്ന് ഇന്ത്യക്ക് വേണ്ടി പടുത്തുയര്‍ത്തിയത്. 34.6 ഓവര്‍ വരെ അവര്‍ പിടിച്ചുനിന്നു. രഹാനെ 108 പന്തില്‍ നിന്ന് 111 ഉം ധവാന്‍ 107 പന്തില്‍ നിന്ന് 113 റണ്‍സും നേടി. സുരേഷ് റെയ്‌ന 52 ഉം ക്യാപ്റ്റന്‍ വിരാട് കോലി 22 ഉം അമ്പാട്ടി റായ്ഡു 27ഉം റണ്‍സെടുത്ത് പുറത്തായി.