ശബരിമലയില്‍ ആധുനിക അപ്പംനിര്‍മാണപ്ലാന്റ് പ്രാഥമികമായി ഈ തീര്‍ഥാടനകാലത്തുതന്നെ പ്രവര്‍ത്തനം തുടങ്ങും

single-img
2 November 2014

sശബരിമലയില്‍ ആധുനിക അപ്പംനിര്‍മാണപ്ലാന്റ് പ്രാഥമികമായി ഈ തീര്‍ഥാടനകാലത്തുതന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോർഡ്‌ അംഗം . രണ്ടുകോടി രൂപ മുടക്കിയാണ് ഇതു സ്ഥാപിക്കുന്നത്. മൂന്നു ഭക്തര്‍ ചേര്‍ന്നാണിത് വഴിപാടായി നല്‍കുന്നത്.

 

ദിവസം 25,000 അപ്പംവരെ നിര്‍മിക്കാന്‍ കഴിയും. നൈട്രോജന്‍ പാക്കിങ് സംവിധാനം ഉള്ളതിനാല്‍ പൂര്‍ണമായും അണുവിമുക്തമായി ഒരുവര്‍ഷംവരെ ഇത് ഇരിക്കും. മികച്ച ഗുണവും ഉറപ്പുവരുത്തിയാണ് നിര്‍മാണം. അസംസ്‌കൃതസാധനങ്ങള്‍ നല്‍കിയാല്‍ പാക്കറ്റില്‍ നിറച്ച് അപ്പം എത്തും. നിര്‍മാണത്തില്‍ റോബോട്ടിക്ക് നിയന്ത്രണം ഉള്ളതിനാല്‍ എവിടെയും ഇരുന്ന് പ്ലാന്റ് നിരീക്ഷിക്കാം.