‘ഡൗണ്‍ ടൗണ്‍’ റെസ്‌റ്റോറന്റ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിൽ

single-img
2 November 2014

koസദാചാര പോലീസ് ചമഞ്ഞ് പി.ടി. ഉഷ റോഡിലെ ‘ഡൗണ്‍ ടൗണ്‍’ റെസ്‌റ്റോറന്റ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിൽ . യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ബബീഷാണ് ഇന്ന് അറസ്റ്റിലായത്.

 

നേരത്തെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ നിവേദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.പി പ്രകാശ്ബാബു ഉള്‍പ്പടെ കണ്ടാലറിയുന്ന 15ഓളം പേര്‍ക്കെതിരെയാണ് കേസെടുത്ത് വെള്ളയില്‍ പോലീസ് അന്വേഷണം നടത്തുന്നത്.

 

അതേസമയം എട്ട് യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് കോടതി നവംബര്‍ അഞ്ചിലേക്ക് മാറ്റി. കേസിലെ പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പോലീസ് അപേക്ഷ നല്കിയിരുന്നു.