ഇന്ത്യയില്‍ വികസിപ്പിച്ച 1500 രൂപയുടെ വാഷിംഗ് മെഷീന്‍ വിപണിയിലിറങ്ങിക്കഴിഞ്ഞു

single-img
1 November 2014

Washingമുംബൈ കേന്ദ്രമായ വിംബാസ് നവ്രചനാ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി രൂപകല്‍പ്പന ചെയ്ത വെനസ് എന്ന 1500 രൂപയുടെ വാഷിംഗ് മെഷീന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആശ്വാസമായി വിപണിയിലിറങ്ങിക്കഴിഞ്ഞു.

ഒരു ബക്കറ്റിനുള്ളില്‍ വയ്ക്കാവുന്ന വലിപ്പമേ ഈ വാഷിംഗ് മെഷീനുള്ളു. ഇത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടന്നു വൈദ്യതി നിലച്ചാലും ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന 12 വോള്‍ട്ടിന്റെ ബാറ്ററിയുപയോഗിച്ച് ഈ മെഷീന്‍ പ്രവര്‍ത്തിക്കുമെന്നുള്ളതാണ് മെഷീന്റെ പ്രത്യേകത. മാത്രമല്ല മറ്റെവിടേക്ക് വേണമെങ്കിലും മാറ്റിക്കൊണ്ട് പോകുകയും ചെയ്യാം. വെറും അഞ്ച് മിനിറ്റുകൊണ്ട് രണ്ടരക്കിലോ തുണി അലക്കുവാനുള്ള ശേഷി ഈ മെഷീനുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.

ചുരുക്കം എണ്ണം മാത്രമേ വിപണിയിലിറങ്ങിയുള്ളുവെങ്കിലും ഇതിനകം തന്നെ നൂറ്റിയമ്പതോളം മെഷീനുകള്‍ കമ്പനി വിറ്റു കഴിഞ്ഞിട്ടുണ്ട്. അടുത്തവര്‍ഷം പകുതിയോടെ വലിയ തോതില്‍ ഉദ്പാദനം നടത്തി മെഷീനുകള്‍ വിപണിയിലെത്തിക്കുവാനാണ് കമ്പനി തയ്യാറെടുക്കുന്നത്.